spot_imgspot_imgspot_img

സ്റ്റേഷൻ കടവിൽ റെയിൽവേ മേൽപ്പാലം അനിവാര്യം

Date:

തിരുവനന്തപുരം: സ്റ്റേഷൻ കടവിൽ റെയിൽവേ മേൽപ്പാലം അനിവാര്യമാണെന്ന് കഴക്കൂട്ടം റെയിൽവേ വികസന ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരും പ്രദേശവാസികളുടെയും വരവും പോക്കും തടസ്സപ്പെടുത്തുന്ന പാളം കുരുക്കിട്ട പാതയായി സ്റ്റേഷൻ കടവ് ഗേറ്റ് മാറുകയാണ്. ടെക്നോപാർക്കിന്റെ സാന്നിധ്യവും ബൈപ്പാസിന്റെ വികസനവും മൂലം റസിഡൻഷ്യൽ ഏരിയകൾ വികസിച്ചതോടെ ആയിരക്കണക്കിന് പേരാണ് ഈ മേഖലയിൽ സ്ഥിരതാമസമാക്കിയിട്ടുള്ളത് രാജ്യത്തിൻ്റെ അഭിമാനമായ വി എസ് എസ് സി ക്കു മുമ്പിലുള്ള സ്ഥിരം ഗതാഗതക്കുരുക്ക് നാടിന് അപമാനമാണ്.

ദിനംപ്രതി ജീവനക്കാരും, വിദ്യാർത്ഥികളും, സാധാരണക്കാരും അടങ്ങുന്ന ആയിരങ്ങളാണ് മണിക്കൂറുകളോളം പകലും രാത്രിയുമായി പൂട്ടിയിട്ട ഗേറ്റ് തുറക്കാൻ കാത്തുനിൽക്കുന്നത്. നാടിൻ്റെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന ഈ കുരുക്ക് അഴിക്കാൻ റെയിൽവേ മുൻകൈയെടുക്കണമെന്ന് കഴക്കൂട്ടം റെയിൽവേ വികസന ആക്ഷൻ കൗൺസിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗിനോട് ആവശ്യപ്പെട്ടു.

കാലാകാലങ്ങളായി ഉത്തരവാദിത്തപ്പെട്ട അധികാരികൾ മേൽപ്പാലം എന്ന ആവശ്യത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഒരു നാടിനെ ആകെ ബന്ദിയാക്കി കൊണ്ടുള്ള ഈ കുരുക്ക് അഴിക്കാൻ അടിയന്തര നടപടികൾ റെയിൽവേ കൈക്കൊള്ളണം. റെയിൽവേയുടെ പൂർണ്ണ ചിലവിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന മേൽപ്പാലങ്ങളുടെ പട്ടികയിൽ സ്റ്റേഷൻ കടവ് റെയിൽവേ മേൽ പാലവും ഉൾപ്പെടുത്താൻ അടിയന്തര നടപികൾ ഉണ്ടാകണമെന്ന് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ജോൺ വിനേഷ്യസ് ദക്ഷിണ റെയിൽവേ ജനറൽ മാനേജരോട് ആവശ്യപ്പെട്ടു. ഡോ ശശി തരൂർ എംപിയും ഇതേ ആവശ്യം ദക്ഷിണ റെയിൽവേ അധികാരികളുടെ മുൻപാകെ ഉന്നയിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp