spot_imgspot_img

മംഗലപുരത്ത് ഇരുമ്പ് കമ്പിയും നിർമ്മാണ സാമഗ്രികളും മോഷ്ടിച്ച കമ്പനി തൊഴിലാളികൾ പിടിയിൽ

Date:

കഴക്കൂട്ടം: മംഗലപുരത്ത് ഇരുമ്പ് കമ്പിയും നിർമ്മാണ സാമഗ്രികളും മോർഷ്ടിച്ച കമ്പനി തൊഴിലാളികൾ പിടിയിൽ. നിർമ്മാണ സ്ഥലത്ത് നിന്നാണ് ഇവർ ടൺ കണക്കിന് നിർമ്മാണ സാമഗ്രികൾ കവർന്നത്. കമ്പനിയിലെ തൊഴിലാളിയായ കോൽക്കത്ത സ്വദേശി തപസ് സർദാർ (29) മുരുക്കുംപുഴ സ്വദേശിയായ ലോറി ഡ്രൈവർ രാധാകൃഷ്ണൻ (57) എന്നിവരാണ് പിടിയിലായത്. മംഗലപുരം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഡിജിറ്റൽ യൂണിവേഴ്സിറ്റി കാമ്പസിൽ പണി നടക്കവേയാണ് സംഭവം. നിർമ്മാണം നടക്കുന്ന സൈറ്റിൽ സൂക്ഷിച്ചിരുന്ന പത്ത് ടണ്ണിലധികം ഭാരം വരുന്ന ഇരുമ്പ് കമ്പികളും മുപ്പതോളം അഡ്ജസ്റ്റബിൾ സ്പാനുകളും അമ്പതോളം ജാക്കിയും, ഇരുപതോളം ഷട്ടറിങ് ഷീറ്റുകളുമാണ് ഇവർ ഇവിടെ നിന്ന് കടത്തിയത്. ഇവിടെ നിന്ന് മോഷ്ടിച്ച സാധനങ്ങൾ ആക്രികടയിലാണ് വിട്ടത്. പലപ്പോഴായിട്ടാണ് ഇവർ സാധനങ്ങൾ കടത്തിയത്.

25 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് ഇവർ കവർന്നത്. പലപ്പോഴായി ടൺ കണക്കിന് സാധനങ്ങൾ നഷ്ടപ്പെട്ടെന്ന് കാട്ടി കമ്പനി മംഗലപുരം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെളുപ്പിന് ക്രെയിൻ ഉപയോഗിച്ച് കമ്പികൾ ലോറിയിൽ കയറ്റി കൊണ്ടു പോകുന്നത് സിസിടിവി യിൽ കണ്ടെത്തി. തുടർന്ന് പോലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു

തിരുവനന്തപുരം: മത്സ്യ തൊഴിലാളികൾ സംഘടിച്ചതോടെ മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു....

സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഏപ്രിൽ 19-ന് ആരംഭിക്കും: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: "നാടിൻ്റെ നന്മയ്ക്ക് നമ്മളൊന്നാകണം" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന...

തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് അപകടം

തിരുവനനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. തിരുവനന്തപുരം...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷനിംഗ് മെയ് 2 ന് നടക്കും....
Telegram
WhatsApp