spot_imgspot_img

തണുത്ത വെള്ളത്തിനൊപ്പം സൗജന്യമായി ചൂടുവെള്ളവും; നൂതന ഉത്പന്നവുമായി കേരള കമ്പനി ചിൽട്ടൻ

Date:

കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ ഇൻഡസ്ട്രിയൽ പ്രോസസ് ചില്ലർ നിർമ്മാതാക്കളായ ചിൽട്ടൺ റഫ്രിജറേഷൻ നൂതന ഉത്പന്നം ഹീറ്റ് പമ്പ് ചില്ലർ പുറത്തിറക്കി.

വ്യവസായിക ആവിശ്യത്തിനായി രൂപകൽപ്പന ചെയ്ത ഒരേ സമയം തണുത്ത വെള്ളത്തിനൊപ്പം സൗജന്യമായി ചൂടുവെള്ളവും ലഭിക്കുന്ന റഫ്രിജറേറ്ററാണ് ഹീറ്റ് പമ്പ് ചില്ലർ.

കമ്പനിയുടെ 40-ാം വാർഷികത്തിൻ്റെ ഭാഗമായാണ് അത്യാധുനിക ഉത്പന്നം പുറത്തിറക്കിയത്. കാക്കനാട് റെക്ക ക്ലബിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ലോഞ്ചിങ് നിർവ്വഹിച്ചു. ആഗോളതലത്തിൽ ആദ്യമായാണ് ദ്വിതീയ പ്രവർത്തന ക്ഷമതയുള്ള റഫ്രിജറേറ്റർ വിപണിയിലിറക്കുന്നത്. ആയിരം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്ക് ഉപയോഗിച്ചാൽ

1000 ലിറ്റർ തണുത്ത വെള്ളത്തിനൊപ്പം കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലൂടെ 700 ലിറ്റർ ചൂടുവെള്ളം അധികമായി ലഭിക്കും. ഇതിലൂടെ 68% ശതമാനം വൈദ്യുതി ലാഭിക്കാനാകുമെന്നതാണ് സവിശേഷത.

ചിൽട്ടൻ്റെ നൂതന ഉൽപ്പന്നം കേരളത്തിന്റെ വ്യവസായ ആവശ്യങ്ങൾക്കും ഊർജക്ഷമതയ്ക്കും മികച്ച പിന്തുണ നൽകുന്നതാണെന്ന് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.

പരിസ്ഥിതി സൗഹൃദ വ്യവസായ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന സർക്കാരിന്റെ കാഴ്ച്ചപ്പാടുമായി ഒത്തുചേരുന്നതാണ് കമ്പനിയുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.

പുതിയ ഹീറ്റ് പമ്പ് ചില്ലർ വ്യവസായങ്ങൾക്ക് ഊർജ ഉപഭോഗവും കാർബൺ ഫുട്പ്രിന്റും കുറയ്ക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്നിർമ്മിച്ചിരിക്കുന്നതെന്ന് ചിൽട്ടൺ റഫ്രിജറേഷൻ എം.ഡിയും സ്ഥാപകനുമായ പി.ജി. ചിൽ പ്രകാശ് പറഞ്ഞു.

സുസ്ഥിര വികസനത്തിനും പ്രകൃതി സംരക്ഷണത്തിനും ഊന്നൽ നൽകുന്നതാണ് ചിൽട്ടൻ്റെ പ്രവർത്തനം. റഫ്രിജറേറ്റർ വ്യവസായ രംഗത്തെ വെല്ലുവിളികൾക്ക് ശാശ്വത പരിഹാരം കാണുകയാണ് കമ്പനി ദൗത്യം.

40 വർഷം പൂർത്തിയാക്കിയ കമ്പനി കേരളത്തിലെ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുമെന്നും ഇതിലൂടെ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും എം.ഡി പറഞ്ഞു.

ഇന്ത്യയിലെ ഇൻഡസ്ട്രിയൽ പ്രോസസ് ചില്ലർ മേഖലയിൽ 30 ശതമാനമാണ് കമ്പനിയുടെ വിപണി പങ്കാളിത്തം. ഇത് ഉയർത്തി അമ്പത് ശതമാനം വിപണി പങ്കാളിത്തം ഉറപ്പാക്കുകയാണ് ഭാവി പദ്ധതി.

കൊച്ചി ആസ്ഥാനമായ കമ്പനിക്ക് അഹമ്മദാബാദിൽ നിർമ്മാണ യൂണിറ്റുകളും വിവിധയിടങ്ങളിൽ ഓഫീസും പ്രവർത്തിക്കുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി....
Telegram
WhatsApp