spot_imgspot_imgspot_img

സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് : വിജയം തുടർന്ന് കേരളം

Date:

സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഗോവയ്ക്കെതിരെ കേരളത്തിന് 11 റൺസ് വിജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരമായിരുന്നു കേരളത്തിൻ്റെ വിജയം.

മഴ മൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 13 ഓവർ വീതം നിശ്ചയിച്ച മത്സരത്തിൽ തകർത്തടിച്ചായിരുന്നു കേരള താരങ്ങൾ തുടങ്ങിയത്. സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്നുള്ള കൂട്ടുകെട്ട് അതിവേഗം സ്കോർ ചെയ്ത് മുന്നേറി.

15 പന്തിൽ നാല് ഫോറും രണ്ട് സിക്സുമടക്കം സഞ്ജു 31 റൺസ് നേടി. രോഹൻ കുന്നുമ്മൽ 14 പന്തിൽ 19ഉം സൽമാൻ നിസാർ 20 പന്തിൽ 34ഉം റൺസ് നേടി. അവസാന ഓവറുകളിൽ 13 പന്തിൽ നിന്ന് 23 റൺസ് നേടിയ അബ്ദുൾ ബാസിതും കേരള ബാറ്റിങ് നിരയിൽ തിളങ്ങി. കേരളം 13 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലായിരുന്നു 143 റൺസെടുത്തത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവയുടെ ഓപ്പണർ അസാൻ തോട്ടയെ പുറത്താക്കി ജലജ് സക്സേന കേരളത്തിന് മികച്ച തുടക്കം നല്കി. കാശ്യപ് ബാക്ലയെ ബേസിൽ തമ്പിയും പുറത്താക്കി. മറുവശത്ത് ഇഷാൻ ഗദേക്കർ മികച്ച പ്രകടനം തുടർന്നെങ്കിലും മഴ കളി തടസ്സപ്പെടുത്തിയതോടെ വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 7.5 ഓവറിൽ ഗോവ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസെടുത്ത് നില്ക്കെയാണ് മഴയെ തുടർന്ന് മല്സരം നിർത്തിയത്. ഇഷാൻ ഗദേക്കർ 22 പന്തിൽ നിന്ന് 45 റൺസുമായി പുറത്താകാതെ നിന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp