
കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വീണ്ടും വർധിപ്പിച്ച് എണ്ണ കമ്പനികൾ. തുടർച്ചയായി ഇത് അഞ്ചാം മാസമാണ് വില വർധിപ്പിച്ചത്. 19 കിലോ സിലിൻഡറിന് 16.50 രൂപയാണ് വര്‍ധിപ്പിച്ചത്. കേരളത്തിൽ 17 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
അതെ സമയം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വർധിച്ചിരിക്കുകയാണ്. ചെന്നൈയിൽ 1980.5 രൂപയായി വില വർധിച്ചിട്ടുണ്ട്. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.


