ചിറയിൻകീഴ് : ഡീലിമിറ്റേഷൻ കമ്മീഷന് യു.ഡി എഫ് പ്രതിനിധി സംഘം പരാതി നൽകി. ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. തീരദേശത്തെ വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച കണക്കിലെ വൈരുധ്യങ്ങളും പരാതിയിൽ പറയുന്നു.
കോൺഗ്രസ്, മുസ്‌ലിം ലീഗ് പാർട്ടികൾ ചേർന്നാണ് ഒൻപത് സെറ്റ് പരാതികൾ ഡീലിമേറ്റഷൻ കമ്മിറ്റിക്ക് നൽകിയത്.
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ സുനിൽ സലാം, മോനി ശാർക്കര , മുസ്‌ലിം ലീഗ് പെരുമാതുറ മേഖലാ ജനറൽ സെക്രട്ടറി ഫസിൽ ഹഖ്, അൻസിൽ അൻസാരി, ഷാഫി പെരുമാതുറ , റിനാദ് റഹീം, അൻസർ പെരുമാതുറ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. സി.പി.എമ്മും സി.ഐ.ടി.യു.സിയും ഐ.എൻ.ടി.യു.സിയും നേരത്തെ പരാതികൾ നൽകിയിരുന്നു.