
പുതുക്കുറിച്ചി : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്‌ലിം ലീഗ് കഠിനംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ഓഫീസിലേക്ക് മാർച്ച് നടത്തി.പുതുക്കുറിച്ചി കെ എസ് ഇ ബി ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സമരം മുസ്ലിം ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡൻ്റ് ചാന്നാങ്കര എം.പി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അഹ്വാനപ്രകാരമാണ് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
ചിറയിൻകീഴ് മണ്ഡലം വൈസ് പ്രസിഡന്റ് കടവിളകം കബീർ അധ്യക്ഷത വഹിച്ചു.പെരുമാതുറ മേഖലാ ജനറൽ സെക്രട്ടറി ഫസിൽ ഹഖ് സ്വാഗതം പറഞ്ഞു. എസ്.ടി.യു ജില്ലാ സെക്രട്ടറി സജീബ് പുതുക്കുറിച്ചി,യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി നവാസ് മാടൻവിള, അഷ്‌റഫ് മാടൻവിള, ബദർലബ്ബ, ശാഹുൽ ഹമീദ്, നസീർ പുത്തൻതോപ്, മണ്ണിൽ അഷ്‌റഫ്, ശറഫുദ്ധീൻ, റംസി പെരുമാതുറ തുടങ്ങിയവർ സംസാരിച്ചു.


