spot_imgspot_img

ലൈംഗിക പീഡനപരാതി; രഞ്ജിത്തിനെതിരെയുള്ള തുടർനടപടി കോടതി സ്റ്റേ ചെയ്തു

Date:

spot_img

ബെംഗളൂരു: അസ്വാഭാവിക ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള തുടർനടപടി കോടതി സ്റ്റേ ചെയ്തു. കർണാടക ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചാണ് കേസില്‍ സ്റ്റേ അനുവദിച്ചത്. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ കേസ് തീർപ്പാവുന്ന വരെ തുടർനടപടി പാടില്ലെന്നാണ് കോടതി ഉത്തരവ്. സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പ‌ഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, ചിത്രങ്ങൾ പകർത്തിയെന്നുമാണ് കേസ്.

അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നത്. 2012 ലാണ് സംഭവം നടന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് 2 പേർ മുങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് 2 പേർ മുങ്ങി മരിച്ചു. ഉള്ളൂരാണ് സംഭവം. ഓട്ടോ...

കൈത്തറിയുടെ മനോഹാരിതയുമായി സ്‌പെഷ്യല്‍ ഹാന്‍ഡ്‌ലൂം എക്‌സ്‌പോ ഡിസംബര്‍ 15 വരെ

കൊച്ചി: രാജ്യത്തിന്റെ വിവിധ കോണിലുള്ള നെയ്ത്തുകാര്‍ തുന്നിയെടുത്ത മനോഹരമായ വസ്ത്രങ്ങളുടെ കമനീയ...

29ാമത് ഐ.എഫ്.എഫ്.കെ; മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും

തിരുവനന്തപുരം: 2024 ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായി...

വഞ്ചിയൂരിൽ വഴിയടച്ച് സ്റ്റേജ് കെട്ടിയ സംഭവം; ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ വഴിയടച്ച് സ്റ്റേജ് കെട്ടിയ സംഭവവത്തിൽ പോലീസ് കേസെടുത്തു....
Telegram
WhatsApp