കൊല്ലം: നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെവീട്ടിൽ മോഷണം. സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. ഷിമാസ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം മാടനടയിലെ വീടിനോട് ചേർന്ന് ഷെഡിൽ നിന്നാണ് പഴയ വസ്തുക്കൾ മോഷ്ടിച്ചത്.
പൂട്ടിക്കിടന്ന വീടിന് സമീപത്തെ ഗ്രില്‍ ഷെഡില്‍നിന്നാണ് സാധനങ്ങല്‍ കവര്‍ന്നത്. പൈപ്പുകളും പഴയ പാത്രങ്ങളുമാണ് മോഷണം പോയത്. ഗ്രില്‍ അറുത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. പ്രതികള്‍ നിരവധി തവണ ഈ വീട്ടില്‍ മോഷണം നടത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മോഷണ വിവരം പുറത്തുവന്നത്. ഇരവിപുരം പൊലീസാണ് കേസ് അന്വേഷിച്ചത്.