
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ അന്യായമായ വൈദ്യുത ചാർജ് വർദ്ധനവിനെതിരെ മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മംഗലപുരം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.എസ്.നൗഷാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രസ്‌തുത പരിപാടി മുൻ മന്ത്രി വി.എസ് ശിവകുമാർ ഉത്ഘാടനം ചെയ്‌തു. കഴിഞ്ഞ 8 വർഷക്കാലയളവിൽ മാത്രം വൈദ്യുത ചാർജ് അഞ്ച് പ്രാവശ്യം വർദ്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും നിമിത്തം നട്ടം തിരിഞ്ഞ ജനങ്ങൾക്ക് മേൽ അധിക് ബാദ്ധ്യത അടിച്ചേൽപ്പിക്കുന്ന ഇത്തരം പ്രവണത അവസാനിപ്പിക്കണമെന്നും സമസ്ത മേഖലകളിലും സമ്പൂർണ്ണ പരാജയമായ ഈ സർക്കാർ രാജിവെയ്ക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.”
മംഗലപുരം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകട ഡി.സി.സി സെക്രട്ടറിമാരായ കെ.എസ്.അജിത്ത് കുമാർ, നത്തിന് ജെഫേഴ്സൺ,എസ്.കൃഷ്‌ണകുമാർ, എ.മൻസൂർ, അഡ്വ.ഹാഷിം, ജി.ഗോപകുമാർ. ടി.സഫീർ, സി.എച്ച്.സജീവ്, ബീജു ശ്രീധർ, ഉദയകുമാരി, എച്ച്.പി. ഹാരിസൺ, എ.ആർ നിസാർ, ജൂഡ് ജോർജ്ജ്, സജിത്ത് മുട്ടപ്പലം, കെ.ഓമന, മഹിൻ.എം.കുമാർ, ജോളി പത്രോസ്,വിജിത്ത് വി നായർ,സനൽ ബാംസുരി എന്നിവർ നേത്യത്വം നല്‌കി.


