തിരുവനന്തപുരം: വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റായി അഷ്റഫ് കല്ലറയെയും ജനറൽ സെക്രട്ടറിമാരായി ആദിൽ അബ്ദുൽ റഹിം, മെഹ്‌ബൂബ് ഖാൻ എന്നിവരെയും തെരഞ്ഞെടുത്തു. ട്രഷറർ എൻ.എം അൻസാരിയും വൈസ് പ്രസിഡൻ്റുമാരായി ഷാഹിദ ഹാറൂൻ, മധു കല്ലറ എന്നിവരെയും സെക്രട്ടറിമാരായി സൈഫുദ്ദീൻ, മനാഫ്.ഐ, ഫാത്തിമ നവാസ് എന്നിവരെയും തെരഞ്ഞെടുത്തു.
ആരിഫ ബീവി, ജയരാജ് കുന്നംപാറ, നൗഫ ഹാബി, രഞ്ജിത ജയരാജ്, അനസ് ബഷീർ, ആരിഫ ബീവി, ബിലാൽ, എം.കെ ഷാജഹാൻ, അഡ്വ. അലി സവാദ്, ഗോപു തോന്നയ്ക്കൽ, എച്ച്.എം സഫീർ, സക്കീർ നേമം, ഷാജി അട്ടക്കുളങ്ങര, അബ്ദുൽ ഹലീം എന്നിവരാണ് മറ്റ് ജില്ല കമ്മിറ്റി അംഗങ്ങൾ.
വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷെഫീഖ്, സെക്രട്ടറിമാരായ പ്രേമ ജി.പിഷാരടി, ഡോ. അൻസാർ അബൂബക്കർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.