തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ മത്സരിക്കുന്ന 14 ചിത്രങ്ങളിൽ നിന്ന് മികച്ച സിനിമ തെരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം. മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, മൊബൈൽ അപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ എസ്.എം.എസ് വഴിയോ വോട്ടിങ് രേഖപെടുത്താം. വോട്ടിങ് ചെയ്യണ്ട അവസാന തീയതി ഡിസംബർ 20 ഉച്ചക്ക് 2.30 വരെ.
എസ്.എം.എസ് വഴി പോളിങ് ചെയേണ്ട വിധം ഇങ്ങനെ: IFFK <SPACE>FILM CODE എന്ന് 56070 നമ്പറിലേക്ക് എസ്.എം എസ് അയക്കുക.
ഇതുകൂടാതെ ഐ.എഫ്.എഫ് കെയുടെ അപ്ലിക്കേഷനിലോ, താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയോ പോൾ രേഖപെടുത്താം.
ലിങ്ക്: https://registration.iffk.in
ചിത്രങ്ങളുടെ കോഡ് താഴെ കൊടുത്തിരിക്കുന്നു:
IC001-An Oscillating Shadow / Una sombra oscilante
IC002-BODY / BODY
IC003-East of Noon / East of Noon
IC004-Elbow / Ellbogen
IC005-FEMINIST FATHIMA / ഫെമിനിച്ചി ഫാത്തിമ
IC006-HUMAN I ANIMAL / ANIMAL I HUMANO
IC007-Linda / Linda
IC008-Malu / Malu
IC009-Me, Maryam, the children and 26 others / Man, Maryam, Bacheha va 26 Nafare Digar
IC010-Memories of a Burning Body / Memorias de un cuerpo que arde
IC011-Rhythm of Dammam / Dammam
IC012-The Hyperboreans / Los hiperbóreos
IC013-The Other Side / Appuram
IC014-Underground Orange / Bajo Naranja –
തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ഐ.എഫ്.എഫ്.കെയുടെ സമാപന ചടങ്ങിൽ സമ്മാനിക്കും.