spot_imgspot_imgspot_img

പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിത കഥ പുറംലോകത്തോടു പറയാൻ സിനിമയ്ക്കു കഴിയുന്നു – മീറ്റ് ദ ഡയറക്ടർ ചർച്ച

Date:

തിരുവനന്തപുരം: പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതകഥകൾ പുറംലോകത്തോട് പറയാൻ സിനിമ എന്ന മാധ്യമത്തിന് കഴിയുന്നു എന്ന് മീറ്റ് ദ ഡയറക്ടർ പരിപാടിയിൽ പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകർ. യവ സംവിധായകർ നേരിടുന്ന പ്രശ്‌നങ്ങളടക്കം ചർച്ച ചെയ്ത പരിപാടി ഏറെ ശ്രദ്ധ നേടി.

തന്റെ സിനിമ ആസാമിലെ ബാഗ്ജാനിലുള്ളവരുടെ ശബ്ദമാണെന്ന്, ബാഗ്ജാൻ വാതകച്ചോർച്ച പ്രമേയമാക്കിയ ‘ബാഗ്ജാൻ’ എന്ന സിനിമയുടെ സംവിധായകൻ ജയചിങ് ജായി ദേഹോത്യ പരിപാടിയിൽ പറഞ്ഞു. 2020ൽ അസമിലുണ്ടായ ദുരന്തത്തിന്റെ ഇരകളാണ് ചിത്രത്തിലഭിനയിച്ചവരിൽ ഒരാൾ ഒഴികെയുള്ളവരെല്ലാം. ദുരന്തബാധിതർക്ക് വേണ്ട ശ്രദ്ധ ലഭിച്ചിട്ടില്ലെന്നും അവരുടെ പ്രശ്‌നങ്ങൾ പുറംലോകത്തെത്തിക്കാനാണ് സിനിമയിലൂടെ ശ്രമിച്ചതെന്നും ദേഹോത്യ വ്യക്തമാക്കി.

ഈ ചലച്ചിത്ര മേളയിലൂടെ തന്റെ സ്വപ്നമാണ് യാഥാർഥ്യമായതെന്ന് ‘ഗേൾഫ്രണ്ട്’ സിനിമയുടെ സംവിധായിക ശോഭന പടിഞ്ഞാറ്റിൽ പറഞ്ഞു. ഏറെ പ്രതിസന്ധികൾക്ക് ശേഷം ചെയ്ത ആദ്യ സിനിമയുടെ ആദ്യ പ്രദർശനം ഐഎഫ്എഫ്‌കെയിൽ നടന്നത് വലിയ നേട്ടമാണെന്നും ശോഭന പറയുന്നു. കുടിയേറ്റക്കാർ ഇപ്പോഴും അനുഭവിക്കേണ്ടി വരുന്ന വംശീയ വിദ്വേഷമാണ് ‘എൽബോ’ സിനിമയുടെ പ്രമേയമെന്നും താനും പലപ്പോഴും ഇത്തരം വിദ്വേഷത്തിനിരയായിട്ടുണ്ടെന്നും ചിത്രത്തിലെ നടി ജമീലിയ ബാഗ്ദാഹ് പറഞ്ഞു.

ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പരിപാടി അവസാനിക്കുമ്പോഴും ചോദ്യങ്ങൾ അവസാനിച്ചിരുന്നില്ല. മീരാ സാഹിബ് മോഡറേറ്ററായ പരിപാടിയിൽ സംവിധായകരായ ഭരത് സിംഗ് പരിഹർ ( ഷീപ് ബാൺ), അഭിനേതാക്കളായ പൗളിന ബെർണിനി (മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി), മോനൂജ് ബോർകകോതൈ (ബാഗ്ജാൻ) സഹർ സ്തുദേഹ് (വെയിറ്റ് അൺടിൽ സ്പ്രിങ്) ,കഥാകൃത്തായ രമേന്ദ്ര സിംഗ് (ഷീപ് ബാൺ), നിർമ്മാതാവായ ഡാനിയേൽ സേർജ് (അനിമൽ ഹ്യൂമനോ) എന്നിവർ പങ്കെടുത്തു. ബാലു കിരിയത്ത് പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് പൈപ്പ്‌ലൈന്‍ ചോര്‍ച്ച; നാലുദിവസം വെള്ളം പൂര്‍ണമായും മുടങ്ങും

തിരുവനന്തപുരം: കുടിവെള്ള വിതരണ പൈപ്പ്‌ലൈനിലെ ചോര്‍ച്ചയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ അടുത്ത...

കോവളത്ത് റഷ്യന്‍ ബാലന് തെരുവുനായയുടെ കടിയേറ്റു; 13കാരന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

തിരുവനന്തപുരം: കോവളം ലൈറ്റ്ഹൗസ് ബീച്ചില്‍ വിനോദ സഞ്ചാരിയായ റഷ്യന്‍ ബാലന് തെരുവുനായയുടെ...

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ഉത്സവം മാര്‍ച്ച് 23ന് കൊടിയേറും; ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി

സന്നിധാനം: ശബരിമല അയ്യപ്പക്ഷേത്രത്തില്‍ മീനമാസ പൂജകള്‍ക്കായി നട തുറന്നു. ശനിയാഴ്ച വൈകുന്നേരം...

പട്ടാപ്പകല്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നാലുപ്രതികള്‍ അറസ്റ്റില്‍; കൊലപാതകത്തിന് കാരണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പക

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാനേതാവിനെ പട്ടാപ്പകല്‍ പൊതുസ്ഥലത്ത് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേരെ അറസ്റ്റ്...
Telegram
WhatsApp