
തിരുവനന്തപുരം: മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 28ന് കഴക്കൂട്ടം വിമെന്‍സ് ഐ.ടി.ഐയില്‍ നിയുക്തി തൊഴില്‍മേള സംഘടിപ്പിക്കുന്നു.
ഐ.ടി, ഓട്ടോമൊബൈല്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 20ലധികം തൊഴില്‍ദായകര്‍ പങ്കെടുക്കും. 500ല്‍ പരം ഒഴിവുകളിലേക്ക് അഭിമുഖം നടക്കും.


