spot_imgspot_imgspot_img

സംഘ്പരിവാറിന്റെ സാംസ്കാരിക പൊതുബോധത്തെ കേരളത്തിൽ ധ്രുവീകരണത്തിന് സിപിഎം ഉപയോഗപ്പെടുത്തുന്നു: വെൽഫെയർ പാർട്ടി

Date:

തിരുവനന്തപുരം: സംഘ്പരിവാറിന്റെ സാംസ്കാരിക പൊതുബോധത്തെ കേരളത്തിലെ സാമൂഹിക -വംശീയ ധ്രുവീകരണത്തിന് സിപിഎം ആസൂത്രിതമായി ഉപയോഗപ്പെടുത്തുന്നുവെന്ന് വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ ചെറുവാടി പറഞ്ഞു. കോർപറേഷൻ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ആർഎസ്എസിനെ പരാജയപ്പെടുത്തും വിധം മുസ്ലിം വിരുദ്ധ പ്രസ്താവനകളിലൂടെ തെരഞ്ഞെടുപ്പ് വിജയത്തിനായി അടവ് നയം പ്രയോഗിക്കുന്നത് കേരളത്തെ ആർഎസ്എസിനെ വിധേയപ്പെടാൻ എളുപ്പമാക്കുകയാണ്. സാമൂഹികനീതിയെ മുൻനിറുത്തിയുള്ള ബദൽപൊതുബോധ നിർമ്മിതിക്കായ ജനാധിപത്യപരമായതും സാമൂഹിക നീതിയിലൂന്നിയതുമായ പോരാട്ടത്തിന് വെൽഫെയർ പാർട്ടി മുൻപിലുണ്ടാകുമെന്നും ഷംസുദ്ദീൻ ഓർമ്മിപ്പിച്ചു.

കോർപറേഷൻ കമ്മിറ്റി പ്രസിഡൻറ് എം. എ ഖയ്യൂം അധ്യക്ഷത വഹിച്ചു. സജീർ നടക്കാവ്, സമീർ മീഞ്ചന്ത, സുഫീറ എരമംഗലം എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp