കഴക്കൂട്ടം: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും10 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് ദേശീയതലത്തിൽ ആവിഷ്കരിച്ച റോസ്ഗർ മേളയുടെ പതിനാലാം ഘട്ടം ഉദ്ഘാടനത്തിന്റെ മുന്നോടിയായി പള്ളിപ്പുറം സി.ആർ.പി.എഫിൽ നടന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാഥിതിയായി.
നൂറുകണക്കിന് ഉദ്യോഗാർത്ഥികളും അവരുടെ ചടങ്ങിൽ പങ്കെടുത്തു. നിയമന ഉത്തരവ് നൽകികൊണ്ടുള്ള കത്തുകൾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്യോഗാർത്ഥികൾ വിതരണം ചെയ്തു. കർണാടക, കേരള സെക്ടറിലെ പരിപാടിയാണ് പള്ളിപ്പുറത്ത് നടന്നത്. പള്ളിപ്പുറം സി.ആർ.പി.എഫ് ഡിഐജി വിനോദ് കാർത്തിക്ക്, ഡിഐജി (മെഡിക്കൽ) ഡോ എം. നക്കീരൻ, കമാൻഡന്റ് രാജേഷ് യാദവ് തുടങ്ങിയവർ പങ്കെടുത്തു.