കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ സംസ്കാരം ഇന്ന്. വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. വൈകുന്നേരം നാല് മണി വരെ പൊതുദർശനം വീട്ടിൽ നടക്കും.
എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ മൃതദേഹം നടക്കാവ് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ ഇന്നലെ അർധരാത്രിയോടെ എത്തിച്ചു. തൻ്റെ മരണാന്തര ചടങ്ങുകൾ എങ്ങിനെയായിരിക്കണം എന്ന് എം ടി നേരത്തെ കുടുംബാംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എല്ലാം നിശ്ചയിച്ചിരിക്കുന്നത്.
നടൻ മോഹൻലാൽ, എം എൻ കാരശ്ശേരി, മന്ത്രി എ കെ ശശീന്ദ്രൻ, എം പി ഷാഫി പറമ്പിൽ, എം സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാൻ വീട്ടിലെത്തി. എംടിയുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.