
കഴക്കൂട്ടം: ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടത്ത് പോലീസിന്റെ വൻ സുരക്ഷ .ഇതിന്റെ ഭാഗമായി കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണറുടെ പരിധിയിൽ പ്രവർത്തിക്കുന്ന ബാർ ,ബിയർ പാർലർ ഉടമകളെ പോലീസ് നോട്ടീസ് നൽകി വിളിപ്പിച്ചു. ആഘോഷങ്ങൾക്ക് ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധമാരുടെയും സാന്നിധ്യമില്ല എന്ന് ഉറപ്പുവരുത്തണമെന്നും നിരോധിത മയക്കുമരുന്ന് പോലെയുള്ള ലഹരി ഉൽപ്പന്നങ്ങൾ യാതൊരു കാരണവശാലും വിൽപ്പന നടത്തരുത് എന്നും ആരെങ്കിലും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാലോ അക്രമം ഉണ്ടായാലൊ പോലീസിനെ വിവരം അറിയിക്കണമെന്നും പറഞ്ഞു.
പോലീസ് നൽകിയ വ്യവസ്ഥകൾ ലംഘിച്ചാൽ ബാർ ലൈസൻസ് റദ്ദ് ചെയ്യുന്ന ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണർ പി. നിയാസ് പറഞ്ഞു. ഒരിടവേളക്കുശേഷം കഴക്കൂട്ടത്ത് ബാറുകൾ കേന്ദ്രീകരിച്ച് ഗുണ്ടകൾ താവളം ആക്കിയതിന് പിന്നാലെയാണ് പോലീസിന്റെ കർശന ഇടപെടൽ.


