spot_imgspot_imgspot_img

പുതുവത്സരാഘോഷവേളയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ച് പോലീസ്

Date:

തിരുവനന്തപുരം: പുതുവത്സരാഘോഷവേളയിൽ ക്രമസമാധാനവും സ്വൈരജീവിതവും ഉറപ്പാക്കുന്നതിന് കർശന നടപടികൾ സ്വീകരിച്ച് കേരള പോലീസ്. ഷോപ്പിംഗ് കേന്ദ്രങ്ങൾ, മാളുകൾ, പ്രധാന തെരുവുകൾ,റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡ് , വിമാനത്താവളം എന്നിവിടങ്ങളിൽ പോലീസ് പെട്രോളിങ്ങും നിരീക്ഷണവും കർശനമാക്കും. വിവിധ ജില്ലകളിൽ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു പരിശോധനകൾ കർശനമാക്കുന്നതിനു സ്പെഷ്യൽ ടീമുകൾ രൂപീകരിച്ചിട്ടുണ്ട്.

പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകൾ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോൺ നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങൾ എന്നിവ ബോർഡർ സീലിംഗിലൂടെയും കർശന വാഹനപരിശോധനയിലൂടെയും തടയുന്നതാണ്.

ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങൾക്കും വനിതകൾക്കും വിദേശികൾക്കും സുരക്ഷാ ഉറപ്പാക്കും. മതിയായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റൽ പോലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ പട്രോളിംഗുകൾ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളിൽ പോലീസ് പിക്കറ്റുകളും പട്രോളിംഗുകളും ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവർ തങ്ങളുടെ മൊബൈൽ നമ്പർ വാഹനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികൾക്കും ഒരു എൻട്രി രജിസ്റ്റർ സൂക്ഷിക്കാൻ മാനേജ്മെന്റോ സംഘാടകരോ ശ്രദ്ധിക്കണം. ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള ശബ്ദമലിനീകരണ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുക. അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ഉടനടി 112 ൽ പോലീസിനെ വിവരം അറിയിക്കുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp