
തിരുവനന്തപുരം: മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ് അനുസ്മരണ യോഗവും ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. പരിപാടിയോട് അനുബന്ധിച്ച് കഠിനംകുളം ജംഗ്ഷനിൽ മൗനജാഥ സംഘടിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. എസ് നൗഷാദ് അധ്യക്ഷനായി. ഡി. സി. സി ജനറൽ സെക്രട്ടറിമാരായ ഫ്രാൻസിസ് ജെഫഴ്സൻ, എം. ജെ ആനന്ദ്, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി. എസ് അനൂപ്,ഡിസിസി അംഗം കെ.പി രത്നകുമാർ മുൻ മണ്ഡലം പ്രസിഡന്റ് ടി. സഫീർ മണ്ഡലം പ്രസിഡന്റ്‌മാരായ എച്ച് പി ഹാരിസൻ, എ മൻസൂർ, എം എസ് ഉദയകുമാരി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മഹിൻ. എം.കുമാർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രവീണ കുമാരി എസ് കഠിനംകുളം മധു എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ബ്ലോക്ക് ഭാരവാഹികൾ പോഷക നേതാക്കൾ ,കഠിനംകുളം മണ്ഡലത്തിലെ വാർഡ്, ബൂത്ത് പ്രസിഡണ്ടുമാർ തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു.


