spot_imgspot_imgspot_img

സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ചിറയിൻകീഴ് സ്വദേശികളായ ദമ്പതികൾ

Date:

തിരുവനന്തപുരം: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ചിറയിൻകീഴ് സ്വദേശികളായ ദമ്പതികൾ രംഗത്ത്. കിഴുവില്ലം സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

ചിറയിൻകീഴ് സ്വദേശികളായ രമ്യയും ഭര്‍ത്താവ് പ്രദീപ് കുമാറുമാണ് പൊലീസിനും, സഹകരണ രജിസ്ട്രാർക്കും പരാതി നൽകിയിരിക്കുന്നത്. ലോക്കറിൽ 45 പവൻ സ്വർണ്ണമാണ് സൂക്ഷിച്ചിരുന്നത്. ഇതിൽ 25 പവനോളം കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്.

2008ലാണ് ലോക്കറെടുത്തത്. തന്റെ കല്യാണത്തിന് അണിഞ്ഞ സ്വർണ്ണാഭരണങ്ങളാണ് രമ്യ കിഴുവില്ലം സര്‍വ്വീസ് സഹകരണ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്നത്. 2015 ൽ ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോൾ അഞ്ച് മാലയും 17വളയും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസം 29-ാം തിയതി ബാങ്ക് ലോക്കർ തുറന്നപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്. 17 വളകളാണ് നഷ്ടപ്പെട്ടതെന്നാണ് രമ്യ പറയുന്നത്. സംഭവത്തെ തുടർന്ന് ബാങ്ക് അധികൃതരോട് ഇക്കാര്യം പറഞ്ഞപ്പോൾ മോശം അനുഭവം ആണ് ഉണ്ടായതെന്നും ഇവർ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp