കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് സംഭവം. ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികളാണ് വേർപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്.
ട്രെയിനിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാൽ ട്രെയിൻ അധിക ദൂരം പോകാതെ നിൽക്കുകയായിരുന്നു.
ട്രെയിനിൻ്റെ മധ്യഭാഗത്തെ ബോഗികൾ തമ്മിലാണ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. ബോഗികള്‍ യോജിപ്പിച്ച ശേഷം 40 മിനിറ്റ് വൈകി ട്രെയിന്‍ യാത്ര തുടര്‍ന്നു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.