spot_imgspot_img

ശബരിമലയിൽ 4G , സൗജന്യ ഇന്റർനെറ്റ്, ബ്രോഡ്ബാൻ്റ് സൗകര്യങ്ങളൊരുക്കി ബി. എസ്. എൻ. എൽ

Date:

പത്തനംതിട്ട: ശബരിമലയിൽ 4G സൗജന്യ ഇൻ്റർനെറ്റ്, ബ്രോഡ്ബാൻ്റ് സേവനങ്ങൾ ഒരുക്കി തീർത്ഥാടനം സൗകര്യപ്രദമാക്കുകയാണ് ബി.എസ്.എൻ.എൽ. ഇൻ്റർനെറ്റ് സേവനങ്ങളുടെ സാമ്പത്തിക ബാധ്യത വഹിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ്. പ്രതിദിനം 300 TB ഇൻ്റർനെറ്റ് ഉപഭോഗമാണ് ശബരിമലയിൽ ഉണ്ടാകുന്നതെന്ന് ബി.എസ്.എൻ.എൽ ഡ്യൂട്ടി ഓഫീസർ സുരേഷ് അറിയിച്ചു.

2024 ഓഗസ്റ്റിൽ നിലക്കൽ മുതൽ സന്നിധാനം വരെയുള്ള 23 മൊബൈൽ സൈറ്റുകൾ 4G യാക്കി നവീകരിച്ചിരുന്നു. ഇതിൽ 17 എണ്ണം സ്ഥിരം സൈറ്റുകളും ബാക്കിയുള്ളവ മണ്ഡല – മകരവിളക്ക് കാലത്തേക്കുള്ള താത്കാലിക സൈറ്റുകളുമാണ്. കൂടാതെ ശബരിമലയിലെത്തുന്ന ഭക്തരുടെ ഫോണുകളിൽ സൗജന്യ വൈഫൈയും ബി.എസ്.എൻ.എൽ നൽകിവരുന്നു. അരമണിക്കൂറാണ് ഈ സേവനം ഉപയോഗിക്കാൻ കഴിയുന്നത്. സന്നിധാനത്ത് 18 പമ്പയിൽ 12 നിലക്കലിൽ 16 എണ്ണം വൈഫൈ പോയിൻ്റുകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.

ശബരിമലയിൽ സേവനം അനുഷ്ഠിക്കുന്ന വിവിധ സർക്കാർ വകുപ്പുകൾക്കും ദേവസ്വം ബോർഡിനും ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ് സേവനമൊരുക്കുന്നത് ബി.എസ്.എൻ.എൽ ആണ്. തിരുവല്ല മുതൽ സന്നിധാനം വരെ ഇതിനായി ഭൂഗർഭ കേബിൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ശബരിമല ബി.എസ്.എൻ.എൽ. ഡ്യൂട്ടി ഓഫീസർ സുരേഷ് പറഞ്ഞു.

ശബരിമലയിൽ പ്രവർത്തിക്കുന്ന എമർജൻസി ഓപ്പറേഷൻസ് സെൻ്ററുകൾക്ക് ബ്രോഡ് ബാൻ്റ് ഇൻ്റെർനെറ്റ് കണക്റ്റിവിറ്റി നൽകുന്നതും ബി.എസ്.എൻ.എൽ ആണ്. ക്ലോസ്ഡ് സർക്യൂട്ട് ക്യാമറയിലൂടെ പത്തനംതിട്ട കളക്ടർ, പത്തനംതിട്ട പോലീസ് എസ്.പി. , ദേവസ്വം വിജിലൻസ് എന്നിവർക്ക് ശബരിമല നിരീക്ഷിക്കാൻ കഴിയും. കൂടാതെ ആരോഗ്യ വകുപ്പിൻ്റെ എമർജൻസി മെഡിക്കൽ സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്കും ബി.എസ്.എൻ.എൽ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. 203232 എന്ന നമ്പറിൽ വിളിച്ചാൽ പമ്പയിൽ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിൻ്റെ കൺട്രോൾറൂമിൽ നിന്ന് അയ്യപ്പഭക്തർക്ക് വൈദ്യസഹായം ലഭിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കടലോര ജാഗ്രതാ സമിതി യോഗം സംഘടിപ്പിച്ചു

തിരുവനന്തപുരം: കടലോര ജാഗ്രതാ സമിതി യോഗം സംഘടിപ്പിച്ചു. തീരദേശ സുരക്ഷാ ഉറപ്പാക്കുന്നതിനും...

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവച്ചു

തിരുവനന്തപുരം: അതിർത്തിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട്...

പാക്കിസ്ഥാൻ പ്രയോഗിച്ചത് 300 – 400 ഡ്രോണുകള്‍; തിരിച്ചടിച്ച് ഇന്ത്യ

ഡൽഹി: പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ സ്ഥിരീകരിച്ചു വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങള്‍....

ഗർഭിണികളുടെ ഫാഷൻ ഷോ നടത്താനൊരുങ്ങി തിരുവനന്തപുരം ലുലുമാൾ

തിരുവനന്തപുരം: ഗർഭിണികളുടെ ഫാഷൻ ഷോ നടത്താനൊരുങ്ങി തിരുവനന്തപുരം ലുലുമാൾ. മാതൃദിനത്തോടനുബന്ധിച്ചാണ് അമ്മയാകാനൊരുങ്ങുന്ന...
Telegram
WhatsApp