കൊച്ചി: ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതി. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്. ആദ്യഘട്ടത്തില്‍ 27 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. 30 പേര്‍ക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി പരാതി നല്‍കിയത്. ലൈംഗികാതിക്രമത്തിന്‍റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.