തിരുവനന്തപുരം: തിരുവനന്തപുരത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി രക്ഷപ്പെട്ടു. നിരവധി പിടിച്ചുപറി, മാല മോഷണക്കേസിലെ പ്രതിയായ അനൂപ് ആന്റണിയാണ് (30) വൈദ്യ പരിശോധനക്കെത്തിച്ചപ്പോൾ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. കൈവിലങ്ങുകളും ആയിട്ടാണ് ഇയാൾ പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞത്.
പ്രതിയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷണം ഊർജതമാക്കിയിരിക്കുകയാണ്. നഗരത്തിലെ നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മാല മോഷണത്തിന് കേസ് ഉണ്ട്.
ബൈക്കിൽ എത്തിയാണ് ഇയാൾ കവർച്ച നടത്തിയിരുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് പേരൂർക്കട പോലീസ് കസ്റ്റഡിയിൽ വാങ്ങി വൈദ്യ പരിശോധനയ്ക്ക് പേരൂർക്കട താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്.