
കൽപ്പറ്റ: വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ. നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയില്‍ നിന്നെത്തിയ അന്വേഷണ സംഘമാണ് ബോബി ചെമ്മണ്ണൂരിനെ പിടികൂടിയത്.
ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ബോബിയെ കൊച്ചിയിലേക്ക് കൊണ്ടുപോകും.കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. തന്നെ നിരന്തരം ബോബി ചെമ്മണ്ണൂർ വേട്ടായാടുന്നുവെന്ന് ഹണി റോസ് ആരോപിച്ചിരുന്നു.


