spot_imgspot_img

സംസ്ഥാന സ്കൂൾ കലോത്സവത്തിന് 11-ാം തവണവും സുരക്ഷ ഒരുക്കുന്നത് ഫാബുലസ് ടെക്നോളജീസ്

Date:

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിന് വ്യാഴാഴ്ച തിരശ്ശീല വീഴുമ്പോൾ കലോത്സവ നഗരിയിൽ സുരക്ഷയൊരി പാലക്കാട്ടെ ക്യാമറ കണ്ണുകൾ. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളക്ക് പതിനൊന്നാം തവണയാണ് ഫാബുലാസ് ടെക്നോളജിസ് സുരക്ഷഒരുക്കുന്നത് . 2012 മുതൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ഫാബുലസ് ടെക്നോളജീസിൻ്റെ ക്യാമറകളിലാണ് മേളകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്.

പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് സമീപം മലബാർ ടവറിൽ സ്ഥിതി ചെയ്യുന്ന ഫാബുലസ് ടെക്നോളജീസ് സ്കൂൾ കലോത്സവത്തിന് പുറമേ സംസ്ഥന സ്കൂൾ കായിക മേള, പ്രധാന മന്ത്രിയുടെ കേരള സന്ദർശനം,നാഷണൽ ഗെയിംസ്,നാഷണൽ സയൻസ് ഫെയർ തുടങ്ങി സംസ്ഥാനത്ത് ഉടനീളം പരിപടികൾക്ക് സുരക്ഷ ക്യാമറകൾ ഒരുക്കിയിട്ടുണ്ട്.

ഇത്തവണ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയം ഉൾപ്പെടെ കലോത്സവത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. വേദികൾ കൂടാതെ ഊട്ടുപുര,റോഡ്, സ്വാഗത സംഘം ഓഫീസ്, ട്രാഫിക് പോയിൻ്റുകൾ എന്നിവിടങ്ങളിലും ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. പോലീസ് കൺട്രോൾ റൂമിലെ എല്ലാ ക്യാമറകളും ആക്‌സസ് ചെയ്യാവുന്നതാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

കലോത്സ നഗരത്തിലെ എല്ലാ രംഗങ്ങളും പകർത്തുന്നതിനൊപ്പം ആളുകളുടെ കണക്കെടുപ്പ്, ഓഡിയോ റെക്കോർഡിംഗ് തുടങ്ങിയ ഫീച്ചറുകളും ഫാബുലസ് ടെക്‌നോളജീസ് നടത്തുന്നുണ്ടെന്നും സുരക്ഷ ക്കായ് മികച്ചതും ഏറ്റവും ന്യൂതനവുമായ സാങ്കേതിക സംവിധനങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളത് എന്ന് ഫാബുലസ്സ് ടെക്നോളജീസ് എംഡി റഷാദ് പുതുനഗരം, പി.ആർ.ഒ അൻഷിഫ് തത്തമംഗലം എന്നിവർ പറഞ്ഞു. പാലക്കാടിൻ്റെ ക്യാമറക്കണ്ണുകൾ വരും വർഷങ്ങളിൽ കലോത്സവ നഗരിയിൽ സ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് ഫാബുലസ് ടെക്നോളജീസ് ഗ്രൂപ്പ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശ്രീകാര്യത്ത് വൻ കവർച്ച

ശ്രീകാര്യം കരിയത്ത് വീട് കുത്തി തുറന്ന് മോഷണം.15 പവനും നാല് ലക്ഷം...

കുട്ടികളുടെ മാനസിക ഉല്ലാസം വർധിപ്പിക്കാൻ സ്കൂളുകളിൽ കലാ സാഹിത്യ പ്രവർത്തനങ്ങൾ: മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ കുട്ടികളിൽ മികച്ച രീതിയിലുള്ള മാനസിക അവസ്ഥ വളർത്തിയെടുക്കുവാനും ലഹരിവസ്തുക്കളുടെ...

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മ​ഹത്യയിൽ പ്രതിയ്‌ക്കെതിരെ നിർണായക തെളിവുകൾ...

വയറിലെ അകഭിത്തിയിൽ പടരുന്ന കാൻസറിന് നൂതന ശസ്ത്രക്രിയ

കോട്ടയം: വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി...
Telegram
WhatsApp