കൊച്ചി: തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. മാധ്യമങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്. അശ്ലീല അധിക്ഷേപത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് നടി ഹണിറോസ് നൽകിയ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ കോടതിയിലെത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.
നടിയോട് മാപ്പു പറയുമോ എന്ന് മാധ്യമങ്ങൾ ബോബി ചെമ്മണൂരിനോട് ചോദിച്ചിരുന്നു. എന്നാൽ താൻ മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്.
ഇപ്പോഴത്തെ പരാതിക്ക് പിന്നിൽ മറ്റ് ഉദ്ദേശങ്ങളാണെന്നും പരാതിക്കാരിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. കോടതിയിൽ ഹാജരാക്കുന്നതിന്റെ ഭാഗമായി ഇന്ന് പുലർച്ചെ അഞ്ചേ കാലോടെ വൈദ്യപരിശോധന നടത്തിയിരുന്നു.