തിരുവനന്തപുരം: മുസ്ലിം സമുദായത്തെ മ്ലേച്ഛഭാഷയിൽ അപമാനിക്കുകയും വർഗീയ വിദ്വേഷം ചൊരിയുകയും ചെയ്ത മുൻ എം എൽ എ കൂടിയായ പി സി ജോർജിനെതിരെ അടിയന്തിരമായി നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ഒരു സമുദായത്തെ അടച്ചാക്ഷേപിച്ചിട്ട് പ്രധാന രാഷ്ട്രീയ കക്ഷികൾ പ്രതികരിക്കുകയോ നിയമനടപടി ആവശ്യപ്പെടുകയോ ചെയ്യാത്തത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വർഗീയവിദ്വേഷപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെനിയമനടപടികൾ സ്വീകരിക്കുന്നതിലുള്ള അലംഭാവം ന്യൂനപക്ഷങ്ങൾ നേരിടുന്നവെല്ലുവിളിയാണെന്നും മതന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റാൻ സർക്കാർ സത്വരനടപടികൾ കൈകൊള്ളണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.