തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ലോഡ്ജിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് സംഭവം. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാ് മരിച്ചത്. ആശയെ കൊലപ്പെടുത്തി കുമാരന്‍ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്വകാര്യ ടെലിവിഷൻ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്‍റാണ് മരിച്ച സി കുമാരൻ. ആശയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ അഞ്ചരയ്ക്കാണ് ആശയെ കാണാതായത്.
ലോഡ്ഡ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രണ്ടുദിവസം മുമ്പാണ് കുമാര്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. കഴിഞ്ഞ ദിവസമാണ് ആശ ഇവിടേക്ക് എത്തിയതെന്നാണ് കരുതുന്നത്. അതിനു ശേഷം രണ്ടു പേരും പുറത്തോട്ട് കണ്ടില്ലായിരുന്നു. ഇതേ തുടർന്നാണ് ലോഡ്ജ് ജീവനക്കാര്‍ ഇന്ന് രാവിലെ മുറിതുറന്ന് പരിശോധിച്ചത്. കുമാരന്റെ മൃതദേഹം തൂങ്ങിയ നിലയിലും സ്ത്രീയുടെ മൃതദേഹം കട്ടിലിന് താഴെ കിടക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്.