കൊച്ചി,: അന്തരിച്ച മുൻ മാതൃഭുമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ സി .കെ .ജയകൃഷ്ണൻ്റെ പേരിൽ മാതൃഭൂമി ഫോട്ടോ ജേര്ണലിസ്റ്സ് ഏർപ്പെടുത്തിയ വാർത്താചിത്ര അവാർഡിലേക്കായി എൻട്രികൾ ക്ഷണിച്ചു . 2024 ജനവരി ഒന്നുമുതൽ ഡിസംബർ 31 വരെ മലയാളം ഇംഗ്ലീഷ് ദിനപ്പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്താ ചിത്രങ്ങളാണ് അവാർഡിന് പരിഗണിക്കുക .
ഒരാൾ ഒരു എൻട്രി മാത്രമേ അയക്കുവാൻ പാടുള്ളു .സീക്വൻസ് ചിത്രങ്ങൾ പരിഗണിക്കുന്നതല്ല . പ്രസിദ്ധീകരിച്ച പത്രത്തിൻ്റെ ഇ പേപ്പർ കോപ്പിയും എൻട്രിയോടൊപ്പം ഉണ്ടായിരിക്കണം . എൻട്രികൾ 2025 ജനവരി 18 നകം ckjaward2025@gmail.com എന്ന വിലാസത്തിൽ അയക്കണം.