ഡല്‍ഹി: പി വി അന്‍വറിനെ കേരള കണ്‍വീനറായി നിയമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടി ചെയർപേഴ്‌സണും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ നിർദേശപ്രകാരമാണ് പ്രഖ്യാപനം.
ജനുവരി 10 നായിരുന്നു കൊൽക്കത്തയിലെത്തിയ അൻവർ തൃണമൂൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽനിന്നാണ് അൻവർ അഗത്വം സ്വീകരിച്ചത്. ഇതിനു പിന്നാലെ ഇന്ന് രാവിലെ അദ്ദേഹം എം എൽ എ സ്ഥാനവും രാജി വച്ചിരുന്നു.