കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെ ഇരുന്നതിനെ തുടർന്നാണ് വിമർശനം. നാടകം കളിക്കരുതെന്നും വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി പറഞ്ഞു.
ബോബി ചെമ്മണ്ണൂർ കഥമെനയാൻ ശ്രമിക്കുകയാണോ എന്നും കോടതി ചോദിച്ചു. മാത്രമല്ല ബോബി ചെമ്മണ്ണൂരിനെതിരെ സ്വമേധയ കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് പി വി കുഞ്ഞിരാമകൃഷ്ണന്റേതാണ് നടപടി.
അതേസമയം ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. ഇന്നലെയായിരുന്നു ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചത്. എന്നാൽ ബോബി ഇന്നലെ ജയിലിൽ നിന്ന് ഇറങ്ങിയിരുന്നില്ല. മറ്റ് തടവുകാരെ സഹായിക്കുന്നതിനായാണ് ഇന്നലെ പുററത്തിറങ്ങാതിരുന്നതെന്നാണ് ബോബി പറഞ്ഞത്.