മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വച്ചാണ് അപകടം നടന്നത്.
പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിരമായി നടനെ ഓപ്പറേഷന് വിധേയമാക്കി. മോഷണ ശ്രമത്തിനിടെയാണ് താരത്തിന് കുത്തേറ്റത്. ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം ഗൗരവമുള്ളതാണെന്ന് പൊലീസ് അറിയിച്ചു.