തൃശ്ശൂർ: കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി ചുമതലയേറ്റ് ആർ.എൽ. വി രാമകൃഷ്‌ണൻ. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഈ വിഭാഗത്തിൽ നൃത്ത അധ്യാപകനായി കലാമണ്ഡലത്തിൽ ഒരു പുരുഷൻ ജോലിയിൽ പ്രവേശിക്കുന്നത്.
ഈ നേട്ടത്തെ സൗഭാഗ്യമായി കണക്കാക്കുന്നുവെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായി കാണുന്നുവെന്നും ചേട്ടന്‍ പഠിപ്പിച്ചു തന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു.