spot_imgspot_imgspot_img

പാരമ്പര്യ വൈദ്യ ചികിത്സാനുമതി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് മാത്രം

Date:

തിരുവനന്തപുരം: ക്വാളിറ്റി കൗൺസിൽ ഓപ് ഇന്ത്യയുടെ നോഡൽ ഏജൻസിയായ സെന്റർ ഫോർ ട്രേഡ് ടെസ്റ്റിങ് ആൻഡ് സർട്ടിഫിക്കേഷൻ ഓഫ് സ്കിൽഡ് വർക്കേഴ്സ് (CCTC) എന്ന സംഘടന പാരമ്പര്യ വൈദ്യൻമാർക്ക് ചികിത്സാനുമതി നൽകി കൊണ്ട് സർട്ടിഫിക്കറ്റുകൾ നൽകുന്നതായിട്ടുള്ള പത്രവാർത്ത കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലെ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട്, 2021, പ്രകാരം കേരളത്തിൽ ചികിത്സ നടത്തുന്നതിനുള്ള അനുമതി അംഗീകൃത യോഗ്യതയും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉളളവർക്ക് മാത്രമാണ്. 2018 ലെ സുപ്രീം കോടതി വിധി പ്രകാരം അംഗീകൃത യോഗ്യത ഇല്ലാത്തവർക്ക് ചികിത്സിക്കാൻ അനുവാദം കൊടുക്കാൻ പാടുള്ളതല്ല എന്നും അത്തരക്കാർക്കെതിരെ നടപടി എടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

നിലവിലെ കെഎസ്എംപി നിയമം 2021 ലെ 37 വകുപ്പും ഉപവകുപ്പുകളും പ്രകാരം അംഗീകൃതയോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഇല്ലാത്തവർ ചികിത്സ നടത്തിയാൽ 2 ലക്ഷം രൂപ മുതൽ പരമാവധി 10 ലക്ഷം രൂപ വരെ പിഴയോ 1 വർഷം മുതൽ 4 വർഷം വരെ തടവോ രണ്ടും കൂടിയോ ഉള്ള ശിക്ഷ കുറ്റത്തിനനുസരിച്ച് ലഭിച്ചേക്കാവുന്ന കുറ്റമാണ്.

കൂടാതെ ഐപിസി 1860 ലെ നമ്പർ 45 ലെ അധ്യായം XVI പ്രകാരമുള്ള വകുപ്പും കുറ്റത്തിനനുരിച്ച് ചേർക്കാവുന്നതാണ്. ഇത്തരത്തിൽ അല്ലാതെയുള്ള ഏത് ചികിത്സയും വ്യാജ ചികിത്സയായിട്ടാണ് കണക്കാക്കുന്നത്. ആയതിനാൽ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും അംഗീകൃത യോഗ്യതയും ഇല്ലാതെ ചികിത്സിക്കുന്നവർക്കെതിരെ കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട്, 2021, പ്രകാരം നടപടിയെടുക്കുന്നതാണ് എന്ന വിവരം കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ പത്രക്കുറിപ്പിൽ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp