spot_imgspot_img

റേഷൻ വ്യാപാരികളോട് സർക്കാരിന് അനുഭാവപൂർവമായ നിലപാട്; പണിമുടക്കിൽ നിന്ന് പിൻമാറണം

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളോട് സർക്കാരിന് അനുഭാവപൂർവമായ നിലപാടാണെന്നും നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിൽ നിന്ന് പിൻമാറണമെന്നും ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രി ചർച്ച നടത്തി. വ്യാപാരികളുടെ വിവിധ ആവശ്യങ്ങളിൽ വിശദമായ ചർച്ച നടന്നു.

റേഷൻ കാർഡ് ഉടമകൾക്ക് നേരിട്ട് പണം നൽകുന്ന ഡയറക്ട് ബനിഫിക്ട് ട്രാൻസ്ഫർ (ഡി.ബി.ടി) പദ്ധതി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതിലുള്ള കേരളത്തിന്റെ പ്രതിഷേധം കേന്ദ്രസർക്കാരിനെ അറിയിക്കും.

2021 ലെ കെടിപിഡിഎസ് ഉത്തരവ് കലോചിതമായി പരിഷ്കരിക്കണമെന്നത് റേഷൻ വ്യാപാരികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. റേഷൻ വ്യാപാരി സംഘടനകളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ അതിൽ സമഗ്രമായ ഭേദഗതി വരുത്തിയിട്ടുണ്ട്. കേരള റേഷൻ വ്യാപാരി ക്ഷേമനിധി ആക്ടിൽ ആവശ്യമായ ഭേതഗതി വരുത്തി വ്യാപാരികൾക്ക് മെച്ചപ്പെട്ട ആനുകൂല്യം ഉറപ്പുവരുത്തി ക്ഷേമനിധിയെ ശക്തിപ്പെടുത്തുന്ന നടപടി അന്തിമഘട്ടത്തിലാണെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു. റേഷൻ വ്യാപാരികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികളുമായി ചർച്ച നടത്തിയെങ്കിലും വ്യാപാരികൾക്ക് ഗുണകരമായ രീതിയിലുള്ള പദ്ധതി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ആകർഷണീയമായ ഒരു വിരമിക്കൽ ആനുകൂല്യ പദ്ധതി ക്ഷേമനിധി കമ്മിറ്റി തയ്യാറാക്കി സർക്കാരിന് നൽകുന്ന പക്ഷം അത് പരിഗണിക്കാമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഒരു മാസം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് ഏകദേശം 11,54,000 ക്വിന്റലാണ്. റേഷൻ വ്യാപാരികൾക്ക് ഒരു മാസം കമ്മീഷൻ നൽകുന്നതിന് 33.5 കോടി രൂപ സർക്കാർ ചെലവാക്കുന്നു. ഒരു ക്വിന്റൽ ഭക്ഷ്യധാന്യ വിതരണത്തിനായി റേഷൻ വ്യാപാരികൾക്ക് നിലവിൽ ലഭിക്കുന്ന ശരാശരി കമ്മീഷൻ 300 രൂപയാണ്. ഇത് രാജ്യത്ത് നിലനിൽക്കുന്ന ഏറ്റവും ഉയർന്ന കമ്മീഷൻ നിരക്കാണ്. വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതിനായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക ഒരു ക്വിന്റലിന് 107 രൂപ മാത്രമാണ്. അതിന്റെ 50 ശതമാനമായ 53.5 രൂപ മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. ബാക്കി ക്വിന്റലിന് ഏകദേശം 247 രൂപ നൽകുന്നത് സംസ്ഥാന സർക്കാരാണ്. ആകെ തുകയുടെ 20 ശതമാനം മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്.

വേതന പരിഷ്കരണം എന്ന വ്യാപാരികളുടെ ആവശ്യം അനുഭാവപൂർവമാണ് സർക്കാർ പരിഗണിക്കുന്നത്. ഈ മേഖലയെ ശക്തിപ്പെടുത്തി വ്യാപാരികൾക്ക് മെച്ചപ്പെട്ട ആനുകൂല്യം നൽകണമെന്നു തന്നെയാണ് സർക്കാർ നിലപാട്. കോവിഡ് സമാശ്വാസ കിറ്റ് നൽകിയ വകയിൽ റേഷൻ വ്യാപാരികൾക്ക് സർക്കാർ നൽകാനുള്ള 13.96 കോടി രൂപ സർക്കാർ അനുവദിച്ച് ഉത്തരവായെന്ന് മന്ത്രി നേതാക്കളെ അറിയിച്ചു. കിറ്റ് നൽകിയ വകയിൽ റേഷൻ വ്യാപാരികൾക്ക് സർക്കാർ 40 കോടിയോളം രൂപ നൽകിയിട്ടുണ്ട്. യോഗത്തിൽ സംഘടനാ നേതാക്കളായി ജി. സ്റ്റീഫൻ എം.എൽ.എ, ജോണി നെല്ലൂർ, സജിലാൽ, കൃഷ്ണപ്രസാദ്, മുഹമ്മദലി, ശശിധരൻ, കാരേറ്റ് സുരേഷ്, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പി.വി. അൻവറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. അനധികൃതമായി ഭൂമി പോക്കുവരവ്...

കുതിച്ചുയുയർന്ന് സ്വർണ്ണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിയുയർന്നു.  ഇനി സ്വർണ്ണം വാങ്ങാൻ കൈ...

ഇനി പരിശോധനാ ഫലങ്ങൾ മൊബൈലിലൂടെ അറിയാം; നിർണയ ലാബ് നെറ്റുവർക്ക് സംവിധാനം യാഥാർത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ മേഖലയിലെ...

കഠിനംകുളം കൊലപാതക കേസ്; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: കഠിനംകുളം കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൃത്യം നടത്തിയ...
Telegram
WhatsApp