കൊച്ചി: നടന്‍ വിനായകനെതിരെ വീണ്ടും രൂക്ഷ വിമർശനം. നഗ്നതാപ്രദർശനവും അസഭ്യം പറച്ചിലും നടത്തി വീണ്ടും വിവാദത്തിലായിരിക്കുകയാണ് താരം. ഒരു കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വിനായകന്‍ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
ഉടുവസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമർശനമാണ് നടനെതിരെ ഉയരുന്നത്. നടന്‍ അയല്‍വാസികളോട് അപമര്യാദയായി പെരുമാറി എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. കഴിഞ്ഞ ദിവസം വിനായകന്റെ സ്വന്തം ഫ്‌ളാറ്റിൽ വച്ചാണ് സംഭവം നടന്നിരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന സംഭവങ്ങളുടെ വസ്തുത എന്തെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല.