തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ പൊലീസുകാരന്‍ ഓടിച്ച കാറ് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കിയ സംഭവത്തിൽ ഒരാൾ മരിച്ചു. ആറ്റിങ്ങൽ സ്വദേശി അജിതാണ് (48) മരിച്ചത്. ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴക്കൂട്ടം സ്റ്റേഷനിലെ എഎസ് ഐ ശ്രീജിത്ത് ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ശ്രീജിത്ത് ഓവർടേക്കിങിന് ശ്രമിക്കവെ മാരുതി കാറിന് നിയന്ത്രണം തെറ്റുകയായിരുന്നു. ഇന്നലെ രാത്രി 8 മണിയോടെ പൂവൻപാറ പാലത്തിന് സമീപമായിരുന്നു അപകടം.
കാർ ബസിലും ബൈക്കുകളിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ 2 വാഹനങ്ങളിലും ഉണ്ടായിരുന്നവർക്കും പരുക്കേറ്റിരുന്നു. കാർ പാലത്തിന്റെ സുരക്ഷ ഭിത്തിയിൽ ഇടിച്ചാണ് നിന്നത്.