തിരുവനന്തപുരം: തിരുവനന്തപുരത്ത് ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുട്ടട സ്വദേശികളായ സ്നേഹദേവ്, ഭാര്യ ശ്രീകല എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇരുവരുടെയും കൈകള്‍ പരസ്പരം കെട്ടിയ നിലയിൽ നെയ്യാറിലെ വലിയവിളാകം കടവില്‍ നിന്നാണ് കണ്ടെത്തിയത്.
കരയിൽ നിന്നും ഇരുവരുടേയും ചെരുപ്പുകളും 4 പേജുളള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ഏക മകന്റെ മരണത്തിൽ മനംനൊന്താണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ആത്മഹത്യ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇരുവരുടേയും ഏക മകനായിരുന്ന ശ്രീദേവ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അപകടത്തിൽ മരിച്ചത്.