തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശി ജോൺസൺ ഓസേപ്പാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്.
ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വിവാഹിതനായ ജോൺസൺ മൂന്ന് വർഷങ്ങളായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയായിരുന്നു. ഇതിനിടെയാണ് ഇൻസ്റ്റാഗ്രാം വഴി ആതിരയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.
കൊല്ലത്തെ ഒരു സുഹൃത്തിൻ്റെ പേരിലുള്ള തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇയാൾ സിം കാർഡ് എടുത്തിരിക്കുന്നത്. പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.