എറണാകുളം: 9 പേർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് വൻ അപകടം. എറണാകുളം കടമറ്റത്താണ് അപകടം നടന്നത്. ഇന്നലെ രാത്രി നടന്ന അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ വച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ട്രാവലര്‍ മറിയുകയായിരുന്നു. ന്നലെ രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.