spot_imgspot_img

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു

Date:

വയനാട്: വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്.

വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാപ്പി പറിക്കുന്നതിനിടയിലാണ് സംഭവം. മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ്. തോട്ടത്തിൽ കാപ്പി പറിക്കാൻ ഇന്ന് രാവിലെ പോയപ്പോഴാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന ആരംഭിച്ചു.

പരിശോധന നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. വയനാട് വൈൽഡ് ലൈഫിന്റെ ഭാ​ഗമായുള്ള പ്രദേശത്താണ് സംഭവം ഉണ്ടായിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നഴ്സിംഗ് വിദ്യാർത്ഥികൾക്കായി 8 പുതിയ ബസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ 5 നഴ്സിംഗ് സ്‌കൂളുകൾക്കും 3 ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്ററുകൾക്കും...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങിയ വിദ്യാർത്ഥികളെ...

പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പൂർവ്വ വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു. വെട്ടുതുറ B.P.M.U.P.S സ്കൂളിൽ 1997-ൽ...

തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി പോലീസ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടി. തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറട പനച്ചമൂട്...
Telegram
WhatsApp