തൃശ്ശൂര്‍: ജയില്‍ അധികൃതര്‍ക്കെതിരെ യൂട്യൂബര്‍ മണവാളന്റെ കുടുംബം. തൃശ്ശൂര്‍ ജില്ലാ ജയിൽ അധികൃതർക്കെതിരെയാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. മുടിയും താടിയും മുറിച്ച് രൂപമാറ്റം വരുത്തിയെന്ന് മുഹമ്മദ് ഷഹീൻ ഷായുടെ കുടുംബം ആരോപിച്ചു.
മാത്രമല്ല ജയിൽ അധികൃതർ മുഹമ്മദ് ഷഹീൻ ഷായെ മനപ്പൂർവ്വം മനോരോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ തൃശൂർ കോടതിയിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും കമ്മീഷണർക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകി.
നിന്നെ മനോരോഗിയാക്കിയേ പുറത്തുവിടുകയുളളൂവെന്ന് മകനോട് ജയിൽ അധികൃതർ പറഞ്ഞുവെന്നും മകനോട് ജയില്‍ അധികൃതര്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറിയെന്നും കുടുംബം ആരോപിച്ചു.