spot_imgspot_img

അതിദരിദ്രർക്ക് പട്ടയ വിതരണം മാർച്ചിനകം പൂർത്തിയാക്കണം : റവന്യു മന്ത്രി

Date:

തിരുവനന്തപുരം: അതിദരിദ്രർക്ക് പട്ടയം വിതരണം നടപടികൾ അതിവേഗം പൂർത്തിയാക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ റവന്യൂ ഉദ്യോഗസ്ഥരുടെ തെക്കൻ മേഖലാ യോഗത്തിൽ നിർദേശിച്ചു. അതിദരിദ്രരായ മുഴുവൻ പേരെയും ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ 2025 നവംബർ ഒന്നിന് പൂർത്തീകരിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഈ സാഹചര്യത്തിൽ അതി ദരിദ്രരിൽ ഭൂരഹിതരായ മുഴുവൻ പേർക്കും മാർച്ച് മാസത്തിനകം പട്ടയം നൽകണം. അയ്യായിരത്തോളം പേരാണ് അതിദരിദ്രരുടെ പട്ടികയിൽ പട്ടയം ലഭിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു.

അപേക്ഷ പരിഗണിക്കുമ്പോൾ ഭൂമിയുടെ ഇനം മാറ്റം ഒരു പ്രക്രിയയായി ഏറ്റെടുക്കണം. ചട്ടങ്ങളും നിയമവും സാധാരണക്കാർക്ക് അനുകൂലമായി വായിക്കാൻ ശ്രമിക്കണം. ഇതോടൊപ്പം ലാൻഡ് ട്രിബ്യൂണലിൽ കെട്ടിക്കിടക്കുന്ന മുഴുവൻ കേസുകളും 2026 ജനുവരി ഒന്നിന് മുമ്പ് തീർപ്പാക്കണമെന്നും ലാൻഡ് അസൈൻമെന്റ് പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹാരിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

31 ന് എറണാകുളത്ത് നടക്കുന്ന കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന മധ്യമേഖലാ യോഗവും ഫെബ്രുവരി മൂന്നിന് കോഴിക്കോട് നടക്കുന്ന തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വടക്കൻ മേഖലാ യോഗവും പൂർത്തിയായാൽ ജില്ലാ കളക്ടർമാർ വില്ലേജ് ഓഫീസർമാരെ വിളിച്ചു കൂട്ടി നടപടികൾ വിശദീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു.

ഭൂമി തരംമാറ്റം ചെയ്തു കൊടുക്കും എന്ന് ബോർഡും ബാനറും വച്ച് നിയമത്തെ വെല്ലുവിളിക്കുന്ന ഇടനിലക്കാർ ഇപ്പോഴും ഉണ്ട്. ഇത് അംഗീകരിക്കാനാവില്ല. കർശനമായ പരിശോധന നടത്തി ഇത്തരക്കാർക്കെതിരെ നടപടി എടുക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. പുറമ്പോക്ക്, വനഭൂമി പട്ടയങ്ങളുടെ വിതരണം, ഡിജിറ്റൽ റീ സർവെ പ്രകാരമുള്ള അധിക ഭൂമിയുടെ നികുതി സ്വീകരിക്കൽ, വില്ലേജ് ഓഫീസുകളുടെ ശാക്തീകരണം എന്നിവ സംബന്ധിച്ച വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മിഷണർ ഡോ. എ കൗശിഗൻ എന്നിവർ വകുപ്പിൽ അടിയന്തരമായി നടപ്പാക്കേണ്ട വിവിധ വിഷയങ്ങളെ കുറിച്ച് പൊതു വിവരണം നൽകി. വില്ലേജുകളുടെ പ്രവർത്തനം എല്ലാ മാസവും ചാർജ് ഓഫീസർമാർ വിലയിരുത്തണം. എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും വില്ലേജ്തല ജനകീയ സമിതികൾ ചേരുന്നുണ്ടോ എന്നും പരിശോധിക്കണം എന്ന് ലാൻഡ് റവന്യൂ കമ്മിഷണർ നിർദേശിച്ചു. ഡിജിറ്റൽ റീ സർവെ സംബന്ധിച്ച് സർവെ ഡയറക്ടർ സീറാം സാംബശിവ റാവു വിവരിച്ചു.

തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീത, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലാ കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, എൽ.ആർ തഹസിൽദാർമാർ, സർവെ ഡെപ്യൂട്ടി ഡയറക്ടർ, സർവ്വെ സൂപ്രണ്ട്, ജോയിന്റ് ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം മൃഗശാലയിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന പക്ഷി പറന്നുപോയി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന പക്ഷി പറന്നുപോയി. മക്കൗ...

പുതുമയാർന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; പ്രതിദിന ടിക്കറ്റുകൾക്കെല്ലാം ഒന്നാം സമ്മാനം ഒരുകോടി

തിരുവനന്തപുരം: സമ്മാനഘടനയിൽ ഏറെ പുതുമകളുമായി എത്തിയ സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് വൻ വരവേൽപ്പ്....

വാക്‌സിൻ എടുത്തിട്ടും വീണ്ടും പേവിഷബാധ; ഏഴ് വയസുകാരി എസ്എടി ആശുപത്രിയിൽ ചികിത്സയിൽ

തിരുവനന്തപുരം: യഥാസമയം വാക്‌സീനെടുത്തിട്ടും കുട്ടിക്ക് പേ വിഷബാധ സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം...

സാങ്കേതിക വിദ്യാഭ്യാസ മികവ് : ഐഎച്ച്ആർഡിയും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ധാരണയായി

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സ്‌ഥാപനമായ ഐഎച്ച്ആർഡിയുടെ...
Telegram
WhatsApp