spot_imgspot_imgspot_img

സാങ്കേതിക വിദ്യാഭ്യാസ മികവ് : ഐഎച്ച്ആർഡിയും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ധാരണയായി

Date:

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സ്‌ഥാപനമായ ഐഎച്ച്ആർഡിയുടെ സാങ്കേതിക പരിജ്ഞാനവും വിദ്യാഭ്യാസ സൗകര്യവും മറ്റ് സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഐഎച്ച്ആർഡി, ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയുമായി ധാരണാ പത്രം ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിധ്യത്തിലാണ് ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി. എ. അരുൺ കുമാറും ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ ഡോ. ജഗതി രാജ് വി. പിയും ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.

സഹകരണത്തിന്റെ ഭാഗമായി ഐഎച്ച്ആർഡിയുടെ വിവിധ സ്‌ഥാപനങ്ങളുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ഹ്രസ്വ-ദീർഘകാല കോഴ്സുകൾ നടത്താനാകും.

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പ്രധാനപ്പെട്ട സർക്കാർ സ്ഥാപനമാണ് ഐഎച്ച്ആർഡി. 9 എഞ്ചിനീയറിംഗ് കോളേജുകൾ, 7 പോളി ടെക്‌നിക് കോളേജുകൾ, 45 അപ്ലൈഡ് സയൻസ് കോളേജുകൾ അടക്കം 88 വിദ്യാഭ്യാസ സ്‌ഥാപനങ്ങളാണ്‌ ഐഎച്ച്ആർഡിക്കുള്ളത്. സാങ്കേതിക അറിവാർജ്ജിച്ച, തൊഴിൽ നൈപുണ്യം നേടിയ യുവ തലമുറയെ വളർത്തി, രാജ്യത്തിന്റെ വികസനത്തിൽ പങ്കാളിയാക്കുന്നതിൽ സ്‌ഥാപനം വലിയ പങ്കാണ് വഹിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp