spot_imgspot_img

കുംഭമേള അപകടം: സജ്ജീകരണങ്ങള്‍ കൃത്യമായിരുന്നുവെന്ന് യോ​ഗി ആദിത്യനാഥ്

Date:

ഡൽഹി: മഹാകുംഭമേളയിലെ അപകടത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. പരിപാടിയ്ക്കായി ചെയ്ത സജ്ജീകരണങ്ങള്‍ കൃത്യമായിരുന്നുവെന്നും എന്നാൽ ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ആദിത്യനാഥ് പറയുന്നത്.

ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഗമത്തിൽ തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചത്. നാല്പതോളം പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഏറെയും സ്ത്രീകളാണ്. പലരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അതെ സമയം സംഭവത്തിൽ ഉത്തർപ്രദേശ്‌ സർക്കാരിനെതിരെ കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്തെത്തി. വിഐപി സന്ദർശനങ്ങൾ, കെടുകാര്യസ്ഥത എന്നിവയാണ് അപകട കാരണമെന്നാണ് മല്ലികാർജുൻ ഖർഗെ പറയുന്നത്. കുംഭമേളയ്ക്ക് കോടികൾ ചിലവഴിച്ചിട്ടും സൗകര്യങ്ങളുടെ അപര്യാപ്തത തുടരുന്നത് അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പത്മശ്രീ ജേതാവ് സുബ്ബണ്ണ അയ്യപ്പൻ നദിയിൽ മരിച്ച നിലയിൽ

മൈസൂര്‍:  ഡോ. സുബ്ബണ്ണ അയ്യപ്പനെ മരിച്ച നിലയില്‍ കണ്ടെത്തി. 70 വയസായിരുന്നു....

ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല’; ഇന്ത്യൻ എയർഫോഴ്സ്

ഡൽഹി: പാകിസ്ഥാനിലെ ഭീകരവാദികളുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ...

വ്യത്യസ്ത ഫാഷൻ ഷോയുമായി തിരുവനന്തപുരം ലുലുമാളും കിംസ് ഹെൽത്തും

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ഗർഭിണികളുടെ ഫാഷൻ ഷോ വ്യത്യസ്ത...

തിരുവനന്തപുരത്ത് എൽ എസ് ഡി സ്റ്റാമ്പും ക‌ഞ്ചാവുമായി ഒരാൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് എൽ എസ് ഡി സ്റ്റാമ്പും ക‌ഞ്ചാവുമായി ഒരാൾ പിടിയിൽ....
Telegram
WhatsApp