spot_imgspot_img

പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സെന്റ് സേവ്യേഴ്സ് കോളേജിൻ്റെ പങ്ക് നിർണായകം: മന്ത്രി ബിന്ദു

Date:

തിരുവനന്തപുരം: തീരദേശമേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് നിർണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു. കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ അറുപതു വർഷത്തെ പ്രവർത്തനപാരമ്പര്യം മുതൽക്കൂട്ടാക്കി സമീപസ്ഥാപനങ്ങളായ

ഐ എസ്. ആർ ഒ, കിൻഫ്ര, ടെക്നോപാർക്ക് എന്നിവയുമായി ചേർന്ന് ഉന്നതവിദ്യാഭ്യാസമേഖലയിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്ന സാധ്യതയും മന്ത്രി മുന്നോട്ടുവെച്ചു.

വി.ശശി എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ജഗതി രാജ് വി.പി, തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ.യൂജിൻ എച്ച്. പെരേര എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കഠിനംകുളം പഞ്ചായത്ത് പ്രസിഡൻ്റ് അജിത അനി, പി ടി എ പ്രസിഡൻ്റ് സുനിൽ ജോൺ, പൂർവ്വ വിദ്യാർഥി അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ഫിറോഷ് എ. എസ്., യൂണിയൻ വൈസ് ചെയർപേഴ്സൺ സോന ഷാജി, എന്നിവർ സംസാരിച്ചു.

കോളേജ് മാനേജർ ഫാ. സണ്ണി ജോസ് എസ്.ജെ സ്വാഗതവും പ്രിൻസിപ്പാൾ ഡോ. നിഷ റാണി ഡി നന്ദിയും പറഞ്ഞു. വജ്രജൂബിലിയോടനുബന്ധിച്ച് കൾച്ചറൽ ഫെസ്റ്റ്, ലിറ്റററി ഫെസ്റ്റ്, ദേശീയ സെമിനാർ, ഗോ കാർട്ട് എക്‌സിബിഷൻ, വിദ്യാർത്ഥികൾക്കായി അന്തർ കലാലയ പ്രസംഗമത്സരം, ക്വിസ് മത്സരം എന്നിങ്ങനെ ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇടുക്കിയില്‍ പുതിയ ക്രിക്കറ്റ് അക്കാദമിയുമായി കെ.സി.എ

തിരുവനന്തപുരം: കേരള ക്രിക്കറ്റിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ...

ശ്രീശാന്തിന് വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം: മുൻ ക്രിക്കറ്റ് താരം എസ്‌ ശ്രീശാന്തിന് വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ്...

അനധികൃത മദ്യവിൽപന; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

തിരുവനന്തപുരം: ഡ്രൈ ഡേയോടനുബന്ധിച്ച് നടന്ന പരിശോധനകളിൽ തിരുവനന്തപുരം ഐരാണിമുട്ടത്ത് അനധികൃതമായ വിൽപ്പനയ്ക്കായി...

പ്രധാനമന്ത്രിയുടെ പ്രസംഗം വിവർത്തനം ചെയ്ത് വീണ്ടും ശ്രദ്ധേയനായി പള്ളിപ്പുറം ജയകുമാർ

തിരുവനന്തപുരം: പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട് പ്രസംഗം വിവർത്തനം ചെയ്ത് ശ്രദ്ധ നേടി...
Telegram
WhatsApp