spot_imgspot_imgspot_img

തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിനെ മാലിന്യ മുക്ത ഹരിത കലാലയമായി പ്രഖ്യാപിച്ചു

Date:

കഴക്കൂട്ടം : തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിനെ മാലിന്യ മുക്ത ഹരിത കലാലയമായി പ്രഖ്യാപിച്ചു. ഹരിത കലാലയ പ്രഖ്യാപനസമ്മേളനം കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് അജിത അനി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി സെന്റ് സേവ്യേഴ്സ് കോളേജും മാറുകയാണെന്ന് അവർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ കോളേജ് മാനേജർ ഫാ സണ്ണി ജോസ് എസ്.ജെ അധ്യക്ഷനായി. മണൽ സൗന്ദര്യം മാത്രമുണ്ടായിരുന്ന കലാലയത്തെ ഹരിതസൗന്ദര്യമുള്ള ക്യാമ്പസാക്കി മാറ്റാൻ ഒരുപാടുപേർ അക്ഷീണം പ്രയത്നിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഠിനംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ഗ്രിഗോറി, കോളേജ് പ്രിൻസിപ്പാൾ ഡോ.നിഷ റാണി, പഞ്ചായത്ത് സെക്രട്ടറി പ്രവീൺ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ആശാമോൾ വി.എസ്., പി.ടി.എ.പ്രസിഡന്റ് സുനിൽ ജോൺ, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ സോന എസ് ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ ഷബീർ എന്നിവർ പങ്കെടുത്തു.

നവകേരളം കർമ്മപദ്ധതി ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ അഞ്ജു എ
ഹരിത കലാലയ പ്രതിജ്ഞ ചൊല്ലി. നേച്ചർ ക്ലബ്ബിന്റെ കോർഡിനേറ്റർ ഡോ. ഹരീഷ് എസ്.ആർ. സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ദേവിക നന്ദിയും പറഞ്ഞു. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp