spot_imgspot_img

ബജറ്റ് അവതരണം തുടങ്ങി

Date:

spot_img

ഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റവതരണം തുടങ്ങി. തുടർച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്‍. വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന,മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി പറഞ്ഞു. കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കൂടാതെ കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന് പ്രഖ്യാപനം.

മാത്രമല്ല പി എം സ്വനിധി വഴി വഴിയോര കച്ചവടക്കാർക്ക് വായ്പാ സഹായം നല്‍കും. കേന്ദ്ര ബജറ്റില്‍ അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി. ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന് പ്രഖ്യാപനം. ​ഗ്രാമീണ മേഖലയിലെ സർക്കാർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്ബ്രാൻഡ് കണക്ടിവിറ്റി ഉറപ്പാക്കും. ഇവയൊക്കെയാണ് ബഡ്ജറ്റിലെ ആദ്യ പ്രഖ്യാപനങ്ങൾ. ബജറ്റ് അവതരണം പുരോഗമിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആർ.സി.സിയിൽ സൗജന്യ ​ഗർഭാ​ശയ​ഗള,സ്തനാർബുദ നിർണയ പരിശോധന ഫെബ്രുവരി 4 മുതൽ മാർച്ച്‌ 8 വരെ

തിരുവനന്തപുരം:കാൻസർ മുൻകൂർ നിർണയ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സംസ്ഥാന ആരോ​​ഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ...

ഹൃദയഭിത്തി തകർന്ന രോഗിക്ക് പുതുജന്മം: അഭിമാന വിജയവുമായി തൃശൂർ മെഡിക്കൽ കോളേജ്

ഹൃദയഭിത്തി തകർന്ന് അതീവ സങ്കീർണാവസ്ഥയിലായിരുന്ന 67കാരനെ ജീവിത്തിലേക്ക് തിരികെയെത്തിച്ച് തൃശൂർ മെഡിക്കൽ കോളേജ്....

ബാലരാമപുരം കൊലപാതകം; മൊഴിമാറ്റി പ്രതി; കേസിൽ കുടുക്കാൻ ബോധപൂർവം ശ്രമിക്കുന്നുവെന്ന് പൂജാരി

തിരുവനന്തപുരം: നാടിനെ നടുക്കിയ ബാലരാമപുരം കൊലപാതക കേസിൽ വഴിമുട്ടി പോലീസ്. പ്രതി...

തിരുവനന്തപുരം കണ്ണാശുപത്രിയിൽ നൂതന ഓപ്പറേഷൻ തീയറ്റർ കോംപ്ലക്സ് ആരംഭിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിൽ (ആർ.ഐ.ഒ.) നൂതന...
Telegram
WhatsApp